Wednesday, August 8, 2018

വിഗ്രഹം ങ്ങൾ എന്തൊക്കെ ആയിരുന്നു , ആരാധന എങ്ങിനെ വന്നു




സ്വാലിഹുളായ മരണപ്പെട്ടവരുടെ കാര്യത്തിലാണ് ആദ്യമായി ശരീഅത്തില്‍ നിന്നും വ്യതിചലിച്ചതും, ആരാധന തുടങ്ങിയതും എന്ന് കൃത്യമായി തഫ്സീറുകളില്‍ കാണാം.


 وَلِهَذَا قَالَ هَاهُنَا: وَمَكَرُوا مَكْراً كُبَّاراً وَقالُوا لَا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُواعاً وَلا يَغُوثَ وَيَعُوقَ وَنَسْراً وَهَذِهِ أَسْمَاءُ أَصْنَامِهِمُ الَّتِي كَانُوا يَعْبُدُونَهَا مِنْ دُونِ اللَّهِ.
قَالَ الْبُخَارِيُّ: حَدَّثَنَا إِبْرَاهِيمُ، حَدَّثَنَا هِشَامٌ عَنِ ابْنِ جُرَيْجٍ، وَقَالَ عَطَاءٌ عَنِ ابْنِ عَبَّاسٍ:
صَارَتِ الْأَوْثَانُ الَّتِي كَانَتْ فِي قَوْمِ نُوحٍ فِي الْعَرَبِ بَعْدُ: أَمَّا وَدٌّ فَكَانَتْ لِكَلْبٍ بِدَوْمَةِ الْجَنْدَلِ، وَأَمَّا سُوَاعٌ فَكَانَتْ لِهُذَيْلٍ، وَأَمَّا يَغُوثُ فَكَانَتْ لِمُرَادَ ثُمَّ لِبَنِي غُطَيْفٍ بِالْجُرُفِ عند سبأ، وأما يَعُوقُ فَكَانَتْ لِهَمْدَانَ، وَأَمَّا نَسْرٌ فَكَانَتْ لِحَمِيرَ لِآلِ ذِي كَلَاعٍ وَهِيَ أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ عَلَيْهِ السَّلَامُ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ فِيهَا أَنْصَابًا وَسَمُّوهَا بِأَسْمَائِهِمْ فَفَعَلُوا فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ عُبِدَتْ «2» . وَكَذَا رُوِيَ عَنْ عِكْرِمَةَ وَالضَّحَّاكِ وَقَتَادَةَ وَابْنِ إِسْحَاقَ نَحْوُ هَذَا، وَقَالَ عَلِيُّ بْنُ أَبِي طَلْحَةَ عَنِ ابْنِ عَبَّاسٍ: هَذِهِ أَصْنَامٌ كَانَتْ تُعْبَدُ فِي زَمَنِ نُوحٍ.
وَقَالَ ابْنُ جَرِيرٍ «3» : حَدَّثَنَا ابْنُ حُمَيْدٍ، حَدَّثَنَا مِهْرَانُ عَنْ سُفْيَانَ عَنْ مُوسَى عَنْ محمد بن قيس وَلا يَغُوثَ وَيَعُوقَ وَنَسْراً قَالَ: كَانُوا قَوْمًا صَالِحِينَ بَيْنَ آدَمَ وَنُوحٍ وَكَانَ لَهُمْ أَتْبَاعٌ يَقْتَدُونَ بِهِمْ، فَلَمَّا مَاتُوا قَالَ أَصْحَابُهُمُ الَّذِينَ كَانُوا يَقْتَدُونَ بِهِمْ: لَوْ صَوَّرْنَاهُمْ كَانَ أَشْوَقَ لَنَا إِلَى الْعِبَادَةِ إِذَا ذَكَرْنَاهُمْ، فَصَوَّرُوهُمْ فَلَمَّا مَاتُوا وَجَاءَ آخَرُونَ دَبَّ إِلَيْهِمْ إِبْلِيسُ فَقَالَ: إِنَّمَا كَانُوا يَعْبُدُونَهُمْ وَبِهِمْ يُسْقَوْنَ الْمَطَرَ فَعَبَدُوهُمْ.
الكتاب: تفسير القرآن العظيم (ابن كثير)
ابن كثير القرشي (700 - 774هـ)

അർത്ഥം:
ഇമാം ബുകാരി , ഇബ്ൻ അബ്ബാസ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. നൂഹ് നബി(അ) വിന്റെ ജനതയുടെ കാലത്തുണ്ടായിരുന്ന വിഗ്രഹങ്ങൾ പിന്നെ അറബികളിലേക്ക് വ്യാപിച്ചു. വദ്ധിനെ കുറിച്ച് പരാമർശിക്കുകയാണെങ്കിൽ:  ദവ്മതുൽ ജന്ദൽ എന്നാ സ്ഥലത്തെ കൽബു ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു. സുവാഹു : ഹുദയ്യു ഗോത്രത്തിന്റെയും, യഘൂഥ്‌  : മുരാദ് ഗോത്രത്തിന്റെയും പിന്നീടത്‌ സബാ എന്നാ സ്ഥലത്ത് ബാനി ഘുതയ്ഫ് എന്ന ഗോത്രക്കാർ അതിനെ ആരാധിച്ചു. യഊഖ് : ഹംദാൻ  ഗോത്രത്തിന്റെയും, നസ്ര് : ധുകാല വംശത്തിൽപ്പെട്ട  ഹിമയർ ഗോത്രത്തിന്റെയും വിഗ്രഹങ്ങളായിരുന്നു. ഈ വിഗ്രഹങ്ങളുടെ പേര് വന്നത് നൂഹ് നബിയുടെ ജനതയുടെ കാലത്തുണ്ടായിരുന സ്വാലിഹികളായ ആളുകളായിരുന്നു. ഇവാൻ മരണപ്പെട്ടപ്പോൾ ശൈത്താൻ നൂഹ് നബിയുടെ ജനങ്ങളിലേക്ക് ഇവരുടെ ബഹുമാനത്തിനു വേണ്ടി അവർ കുടിയിരുന്ന സ്ഥലത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. എന്നിട്ട് ഈ വിഗ്രഹങ്ങൾക്ക്  ഇവരുടെ പേരുകൾ നല്കി. ഇത് തുടർന്ന്കൊണ്ടേ ഇരുന്നു. പക്ഷെ ഇതുണ്ടാക്കിയ തലമുറ പോകുകയും അറിവ് നഷ്ട്ടപ്പെടുകയും ചെയ്യുന്നതുവരെ ഈ വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടിരുന്നില്ല, അതിനു ശേഷം ആണ് വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടത്. ഇത് ഇക്രിമ, ഖത്താദ, ഇബ്ൻ ഇസ്ഹാഖ് എന്നിവരും രേഖപ്പെടുത്തിയിട്ടുണ്ട്, അലി ബിൻ അബി തൽഹാ ഇബ്ൻ അബ്ബാസിൽ നിന്നും രേഖപ്പെടുത്തുന്നു: നൂഹ് നബി (അ) വിന്റെ കാലത്തിലെ ജനത ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണത്. ഇബ്ൻ ജരീർ മുഹമ്മദ്‌ ബിൻ ഖയ്സിൽ നിന്നും  യഘൂഥ്‌, യഊഖ്, നസ്ര് എന്നിവരെപറ്റി രേഖപ്പെടുത്തുന്നു. ഇവർ നൂഹ് (അ) ന്റെയും ആദം (അ) ഇടക്കുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വാലിഹുകളായിരുന്നു. നേർമാർഗ്ഗത്തിൽ ജീവിച്ചിരുന്ന അനുയായികളും ഉണ്ടായിരുന്നു ആ സമയത്ത്. പിന്നെ അവർ മരണപ്പെട്ടപ്പോൾ അവരെ പിന്തുടർന്ന അനുയായികൾ പറഞ്ഞു : "ഞങ്ങൾ ഇവരുടെ രൂപത്തിൽ വിഗ്രഹം ഉണ്ടാക്കി അവരെ ഓർമ്മിച്ചാൽ അത് ആരാധനകൾ കൂടുതൽ ചെയ്യാൻ പ്രേരിപ്പിക്കും. ഈ കാരണം കൊണ്ട് അവർ വിഗ്രഹങ്ങൾ ഉണ്ടാക്കി. പിന്നെ ഈ തലമുറ മരണപ്പെട്ടപ്പോൾ, ഇബ്ലീസ്‌ അവരിലേക്ക്‌ വന്നു പറഞ്ഞു നിങ്ങളുടെ മുൻഗാമികൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചപ്പോൾ, അവർക്ക് മഴ ലഭിച്ചിരുന്നു, പിന്നീട് അത് ആരാധിക്കപ്പെട്ടു.



ഇമാം റാസിയുടെ വിശദീകരണം.
---------------------

كان يموت أقوام صالحون فكانوا يتخذون تماثيل على صورهم ويشتغلون بتعظيمها، وغرضهم تعظيم أولئك الأقوام الذين ماتوا حتى يكونوا شافعين لهم عند الله وهو المراد من قولهم:

{ مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى ٱللَّهِ زُلْفَى }

[الزمر: 3] الوجه الخامس: أنه ربما مات ملك عظيم، أو شخص عظيم، فكانوا يتخذون تمثالاً على صورته وينظرون إليه، فالذين جاؤا بعد ذلك ظنوا أن آباءهم كانوا يعبدونها فاشتغلوا بعبادتها لتقليد الآباء، أو لعل هذه الأسماء الخمسة وهي: ود، وسواع، ويغوث، ويعوق، ونسر، أسماء خمسة من أولاد آدم، فلما ماتوا قال إبليس لمن بعدهم: لو صورتم صورهم، فكنتم تنظرون إليهم، ففعلوا فلما مات أولئك قال لمن بعدهم: إنهم كانوا يعبدونهم فعبدوهم، ولهذا السبب نهى الرسول عليه السلام عن زيارة القبور أولاً، ثم أذن فيها على ما يروى أنه عليه السلام قال: كنت نهيتكم عن زيارة القبور ألا فزوروها فإن في زيارتها تذكرة……. الأصنام الخمسة كانت أكبر أصنامهم، ثم إنها انتقلت عن قوم نوح إلى العرب،



(സദ് വ്രത്തരായ ആളുകൾ മരിച്ചിരുന്ന സന്ദർഭങ്ങളിൽ അവരുടെ രൂപങ്ങളിൽ അവർ പ്രതിമകൾ ഉണ്ടാക്കുകയും അവരെ വന്ദിക്കുന്നതിൽ വ്യാപ്ര്തരായി കഴിയുകയും ചൈതിരുന്നു. തങ്ങൾക്ക് ഈ മരിച്ചു പോയ ആളുകൾ അള്ളാഹുവിന്റെ പക്കൽ ശുപാർശകരായിരിക്കുന്നതിന് വേണ്ടിയാണ് അവർ അവരെ വന്ദിച്ചുപോന്നത്. ‘നമ്മെ അവർ അള്ളാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവര ആരാധിക്കുന്നത്.[الزمر: 3] ’എന്ന അവരുടെ (മുശ്രിക്കുകളുടെ) വാക്കിന്റെ അർത്ഥം ഇതാണ്. ഒരു മഹാനായ രാജാവ് അല്ലെങ്കിൽ വലിയ ഒരാൾ മരിച്ചു എന്ന് വരുമ്പോൾ അവർ അവരുടെ രൂപത്തിൽ പ്രതിമയുണ്ടാക്കും, അതിൽ നോക്കികൊണ്ടിരിക്കുകയും ചെയ്യുക പതിവായിരുന്നു. അവരുടെ പിൻഗാമികളായി വന്നവരാകട്ടെ തങ്ങളുടെ പൂർവ്വ പിതാക്കന്മാർ അവയെ ആരാധിക്കയാണ് ചൈതിരുന്നത് എന്നു വിചാരിച്ചു
തങ്ങളുടെ പൂർവ്വ പിതാക്കളെ അനുകരിച്ച് അവർ അവരെ ആരാധിക്കുന്നതിൽ ഏർപ്പെട്ടു.
അല്ലെങ്കിൽ വദ്ദ്, സുആഅ്, യഗൂസ്, യഖൂക്, നസ്റ് എന്നീ പേരുകൾ ആദമിന്റ മക്കളിൽ അഞ്ച് പേരുടെ നാമങ്ങളായിരിക്കാം. അവർ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോട് ഇബ്ലീസ്
പറഞ്ഞു: ‘നിങ്ങൾ അവരുടെ രൂപങ്ങൾ ഉണ്ടാക്കുകയും അവയിൽ നോക്കികൊണ്ടിരിക്കുകയും ചൈതുവെങ്കിലോ!’ അങ്ങിനെ അവർ അപ്രകാരം ചെയ്തു. ആ ആളുകൾ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോടും “അവർ അവരെ ആരാധിക്കുകയാണ് ചെയ്തിരുന്നത്” എന്ന് അവൻ (ഇബ്ലീസ്) പറഞ്ഞു കേൾപിച്ചു. അങ്ങിനെ അവർ അവരെ ആരാധിച്ചു. ഇത് കാരണത്താൽ കബറുകൾ സന്ദർശിക്കുന്നതിനെ റസൂൽ (ﷺ) ആദ്യം നിരോധിച്ചിരുന്നു…… ‘ഖബർ സന്ദർശിക്കുന്നതിനെ നാൻ നിങ്ങളോട് നിരോധിച്ചിരുന്നു. ;എന്നാൽ (ഇപ്പാൾ) നിങ്ങളവയെ സന്ദർശിച്ച് കൊള്ളുവീൻ നിശ്ചയമായും അവ സന്ദർശിക്കുന്നതിൽ നിങ്ങൾക്ക് ഒര് ഉണർത്തലുണ്ട്” എന്ന ഹദീസ് അനുസരിച്ച്……………
ഈ അഞ്ച് ബിംബങ്ങളും അവരുടെ ബിംബങ്ങിൽ വച്ച് ഏറ്റവും വലുതായിരുന്നു. പിന്നീട് അവ നൂഹ് നബിയുടെ ജനതയിൽ നിന്നും അറബികളുടെ ഇടയിലേക്ക് മാറുകയും ചെയ്തു.
(തഫ്സീറുൽ കബീർ)



ഇമാന്‍ റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറില്‍ :
സൂറത്തു യൂനുസലെ 18-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``തീര്‍ച്ചയായും അവര്‍ ഈവിഗ്രഹങ്ങളെയും പ്രതിമകളെയും സ്ഥാപിച്ചിട്ടുള്ളത്‌ അവരുടെ നബിമാരുടെയും മഹത്തുക്കളുടെയും രൂപത്തിലാകുന്നു.

ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ്‌ വെറും കല്ല്‌ എന്ന് കരുതിയിട്ടല്ല ആരാധന തുടങ്ങിയത് മറിച്ച്‌ ആ വിഗ്രഹത്തെ ലക്ഷ്യം വെച്ചത് സ്വാലിഹകളായ ആളുകളാണെന്നാണ് തഫ്സീരുകളിൽ കാണുന്നത്.


حدثنا ابن حمید، قال: ثنا مھران، عن سفیان، عن أبیھ، عن عكرِمة، قال: كان بین
آدم ونوح عشرة قرون، كلھم على الإسلام.

 ആദം നബി (അ) വിന്‍റെയും നൂഹ് (അ) വിന്‍റെയും ഇടയിലെ പത്ത് തലമുറകള്‍ മുഴുവന്‍ ഇസ്ലാമിലായിരുന്നു. 

No comments:

Post a Comment