സ്ത്രീകളുടെ സഫ്ഫിന്റെ പുണ്ണ്യം....
حَدََّثنَا زُهَيْرُ بْنُ حَرْ ٍ ب حَدََّثنَا جَرِيرٌ عَنْ سُهَيْ ٍ ل عَنْ َأِبيهِ عَنْ َأِبي هُرَيْرََة قَا َ ل قَا َ ل رَسُو ُ ل اللَّهِ صَلَّى اللَّهُ عََليْهِ وَسَلَّمَ خَيْرُ صُُفوفِ الرِّجَا ِ ل َأوَُّلهَا وَشَرُّهَا آخِرُهَا وَخَيْرُ صُُفوفِ النِّسَاءِ آخِرُهَا وَشَرُّهَا َأوَُّلهَا
... . . . . . അബൂഹുറയ്റ (റ)നിവേദനം അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലംപറഞ്ഞു. . . പുരുഷൻമാരുടെ സ്വഫ്ഫിൽ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. , സ്ത്രീകളുടെ സ്വഫ്ഫിൽ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ്. സ്വഹീഹ് മുസ്ളിം
ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ സ്വഫ്ഫിന്റെ പുണ്യം വരെ നബി സല്ലല്ലാഹു അലൈഹി വസല്ലംപഠിപ്പിച്ചിട്ടുണ്ട് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ജമാഅത്തിന്റെ സ്വഫ്ഫിലെ ഗ്രേഡുകൾക്ക് വരെ സ്ത്രീകൾക്ക് പുണ്യം കിട്ടുമെങ്കിൽ ആ സ്വഫ്ഫിൽ നിന്ന് നിസ്ക്കരിക്കുന്നതിന്ന് പുണ്യമുണ്ടോ എന്ന് ചോദിക്കുന്ന ഈ അരമൊല്ലാക്കമാരെ )ഏത് ഗണത്തിലാണ് പെടുത്തേണ്ടത്..???
പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതുമാകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതുമാകുന്നു.'ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) തന്നെ ശറഹ് മുഹദ്ദബില്‍ പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്ധിക്കുക:
قَدْ ذَكَرْنَا أَنَّهُ يُسْتَحَبُّ الصَّفُّ الْأَوَّلُ ، ثُمَّ الَّذِي يَلِيه ، ثُمَّ الَّذِي يَلِيه إلَى آخِرِهَا ; وَهَذَا الْحُكْمُ مُسْتَمِرٌّ فِي صُفُوفِ الرِّجَالِ بِكُلِّ حَالٍ ، وَكَذَا فِي صُفُوفِ النِّسَاءِ الْمُنْفَرِدَاتِ بِجَمَاعَتِهِنَّ عَنْ جَمَاعَةِ الرِّجَالِ أَمَّا إذَا صَلَّتْ النِّسَاءُ مَعَ الرِّجَالِ جَمَاعَةً وَاحِدَةً وَلَيْسَ بَيْنَهُمَا حَائِلٌ فَأَفْضَلُ صُفُوفِ النِّسَاءِ آخِرُهَا لِحَدِيثِ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ ( صَلَّى اللَّهُ عَلَيْهِ وَسَلَّمَ )
{ خَيْرُ صُفُوفِ الرِّجَالُ أَوَّلُهَا وَشَرُّهَا آخِرُهَا ، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا ، وَشَرُّهَا أَوَّلُهَا }
“സ്വഫുകളില്‍ ഏറ്റവും ഉത്തമം ആദ്യത്തേതാണ്. പിന്നെ അതിന്റെ പിറകിലേത്. പിന്നെ അതിന്റെ പിറകിലേത്. അങ്ങനെ അവസാനം വരെ. ഇത് എല്ലാ നിലക്കും പുരുഷന്മാരുടെ സ്വഫിന്റെ നിയമമാണ്. പുരുഷന്മാരുടെ കൂടെയല്ലാതെ പ്രത്യേകം ജമാഅത്തായി നമസ്‌കരിക്കുന്ന സ്ത്രീകളുടെ സ്വഫുകള്‍ക്കും ഇത് ബാധകമാണ്. .എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.! നബി(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”
( المجموع شرح المهذب» كتاب الصلاة » فصل الصلاة خلف المحدث » باب موقف الإمام )
ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി പള്ളിയില്‍ ഹാജരായ സ്ത്രീകള്‍ എപ്രകാരമാണ് സ്വഫ് നില്‍ക്കേണ്ടതെന്ന് കുറച്ചുകൂടി വിശദമായി പറഞ്ഞിട്ടുള്ളത് ഇമാം നവവിയുടെ മറ്റൊരു ഗ്രന്ഥമായ സഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനമായ ശറഹുല്‍ മുസ്ലിമിലാണ്. അതില്‍ അദ്ദേഹം ‘പുരുഷന്‍മാരുടെ സ്വഫില്‍ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫില്‍ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ് ’ എന്ന മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത 440 മത്തെ ഹദീസ് ഉദ്ധരിച്ചു പറയുന്നത് കാണുക:
أَمَّا صُفُوفُ الرِّجَالِ فَهِيَ عَلَى عُمُومِهَا فَخَيْرُهَا أَوَّلُهَا أَبَدًا وَشَرُّهَا آخِرُهَا أَبَدًا أَمَّا صُفُوفُ النِّسَاءِ فَالْمُرَادُ بِالْحَدِيثِ صُفُوفُ النِّسَاءِ اللَّوَاتِي يُصَلِّينَ مَعَ الرِّجَالِ ، وَأَمَّا إِذَا صَلَّيْنَ مُتَمَيِّزَاتٍ لَا مَعَ الرِّجَالِ فَهُنَّ كَالرِّجَالِ خَيْرُ صُفُوفِهِنَّ أَوَّلُهَا وَشَرُّهَا آخِرُهَا ، وَالْمُرَادُ بِشَرِّ الصُّفُوفِ فِي الرِّجَالِ وَالنِّسَاءِ أَقَلُّهَا ثَوَابًا وَفَضْلًا وَأَبْعَدُهَا مِنْ مَطْلُوبِ الشَّرْعِ ، وَخَيْرُهَا بِعَكْسِهِ ، وَإِنَّمَا فَضَّلَ آخِرَ صُفُوفِ النِّسَاءِ الْحَاضِرَاتِ مَعَ الرِّجَالِ لِبُعْدِهِنَّ مِنْ مُخَالَطَةِ الرِّجَالِ وَرُؤْيَتِهِمْ وَتَعَلُّقِ الْقَلْبِ بِهِمْ عِنْدَ رُؤْيَةِ حَرَكَاتِهِمْ وَسَمَاعِ كَلَامِهِمْ وَنَحْوِ ذَلِكَ ، وَذَمَّ أَوَّلَ صُفُوفِهِنَّ لِعَكْسِ ذَلِكَ
“ പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ സ്ത്രീകള്‍, പുരുഷന്മാരുടെ പിന്നിലല്ലാതെ പ്രത്യേകമായി നമസ്‌കരിക്കുകയാണെങ്കില്‍ സ്ത്രീകളുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠത കല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍ നിന്നും അവര്‍ വിദൂരമായത് കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്. "
(شرح مسلم » كتاب الصلاة » باب تسوية الصفوف وإقامتها وفضل الأول فالأول منها والازدحام على الصف الأول )
“പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ പുരുഷന്മാരുടെ പിന്നിലല്ലാതെ അവര്‍ പ്രത്യേകമായി നമസ്കരിക്കുകയാണെങ്കില്‍ അവരുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വാഫ്ഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍ നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠതകല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍നിന്നും അവര്‍ വിദൂരമായത്കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്.”(ശറഹ് മുസ്ലിം 4 /119 ,120 )
ഇമാംനവവി(റ) തന്നെ വ്യക്തമാക്കുന്നത് കാണുക:
“സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.നബി(സ) പറഞ്ഞു പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”(ശറഹുല്‍ മുഹദ്ദബ് 4 /301 )
ഇനി ഒരു പുണ്ണ്യവും ഇല്ല എന്ന് പറഞ്ഞു വരുന്ന ജാഹിലുകള്‍ക്കുള്ള മറുപടി.
بِهِ حَدَّثَنَا أَبُو عَبْدِ الرَّحْمَنِ الْمُقْرِئُ ، عَنْ سَعِيدِ بْنِ أَبِي أَيُّوبَ ، حَدَّثَنِي كَعْبُ بْنُ عَلْقَمَةَ ، عَنْ بِلالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ ، عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنَ الْمَسَاجِدِ إِذَا اسْتَأْذَنَّكُمْ
"സ്‌ത്രീകള്‍ക്ക് പള്ളിയില്‍ നിന്ന് ലഭിക്കുന്ന പുണ്യത്തിന്റെ ഓഹരികള്‍ നിങ്ങള്‍ തടയരുത്."
_______________________________-
1082 - (وَعَنْ بِلَالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " لَا تَمْنَعُوا النِّسَاءَ حُظُوظَهُنَّ)
ഈ ഹദീസിനെ വിശദീകരിക്കുമ്പോള്‍ ഇമാം മുല്ല അലി അല്‍ഖാരി (റ) പറയുന്നു:
أَيْ: ثَوَابَهُنَّ الْحَاصِلَ لَهُنَّ بِحُضُورِهِنَّ لِلصَّلَاةِ وَنَحْوِهَا.
مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري ٨٤٥/٣
الملا علي القاري (000 - 1014 هـ = 000 - 1606 م)
നമസ്ക്കാരത്തിനും മറ്റുള്ളവക്കും വേണ്ടി ഹാജരാവുന്നതുകൊണ്ട് ആ സ്ത്രീകള്‍ക്ക് കരസ്ഥമാകുന്ന പ്രതിഫലത്തെ നിങ്ങള്‍ തടയരുത്.
( عَنْ سَالِمٍ عَنْ أَبِيهِ عَنْ النَّبِيِّ إِذَا اسْتَأْذَنَتْ امْرَأَةُ أَحَدِكُمْ إِلَى الْمَسْجِدِ فَلَا يَمْنَعْهَا (صحيح البخاري :5238
സാലിം(റ) തന്റെ ഹു പിതാവില്‍നിന്ന് നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് (
ബുഖാരി : 5238)
(عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ إِلَى الْمَسَاجِدِ فَأْذَنُوا لَهُنَّ (مسند أحمد :5211
ഇബ്നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളി: നിങ്ങളുടെ ഭാര്യമാര്‍ പള്ളിയിലേക്ക് പോകാന്‍ അനു വാദം ചോദിച്ചാല്‍ അവര്‍ക്ക് അനുവാദം നല്‍കുവീന്‍. (
അഹ്മദ് : 5211)
(عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ قَالَ إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ بِاللَّيْلِ إِلَى الْمَسْجِدِ فَأْذَنُوا لَهُنَّ (صحيح البخاري 865
ഇബ്നു ഉമര്‍(റ) നിവേദം: അല്ലാഹുവിന്റെ പ്രവാചകന്‍(റ) അരുളി: നിങ്ങളുടെ ഭാര്യമാര്‍ രാത്രിയില്‍ പള്ളിയിലേക്ക് പോകാന്‍ അുവാ ദം ചോദിച്ചാല്‍ അവര്‍ക്ക് അുവാദം ല്‍കുവീന്‍. (
ബുഖാരി : 865)
عَنْ ابْنِ عُمَرَ قَالَ كَانَتْ امْرَأَةٌ لِعُمَرَ تَشْهَدُ صَلَاةَ الصُّبْحِ وَالْعِشَاءِ فِي الْجَمَاعَةِ فِي الْمَسْجِدِ فَقِيلَ لَهَا لِمَ تَخْرُجِينَ وَقَدْ تَعْلَمِينَ أَنَّ عُمَرَ يَكْرَهُ ذَلِكَ وَيَغَارُ قَالَتْ وَمَا يَمْنَعُهُ أَنْ يَنْهَانِي قَالَ يَمْنَعُهُ قَوْلُ رَسُولِ اللَّه لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ (صحيح البخاري: 900
ഇബ്നു ഉമര്‍(റ) നിവേദം: ഉമര്‍(റ)വിന്റെ ഒരു ഭാര്യ സുബഹി,ഇശാ എന്നീ നമസ്കാരങ്ങള്‍ ജമാഅത്തായി നമസ്കരിക്കാന്‍ പള്ളിയില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ അവരോട് ചോദിക്കപ്പെട്ടു. നിങ്ങള്‍ പള്ളിയില്‍ പോകുന്നത് ഉമര്‍(റ)വിന്ന് ഇഷ്ടമില്ലെന്നും വെറുപ്പാണെന്നും അറിയാമല്ലോ പിന്നെ എന്തിന്നാണ് നിങ്ങള്‍ പോകുന്നത്? ഉടന് അവര്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ പിന്നെ ഉമറിനുതന്നെ നിരോധിച്ചു കളയാന്‍ എന്തു തടസ്സമാണുള്ളത് ? അബ്ദുല്ല പറഞ്ഞു: അല്ലാഹുവി ന്റെ ദാസികളെ അല്ലാഹുവിന്റെ പള്ളികളില്‍നിന്നും തടയരുത് എന്ന നബി വചനമാണ് ഉമറിന് തടസ്സമായി നില്‍ക്കുന്നത്. (
ബുഖാരി: 900)
عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ أَيُّمَا امْرَأَةٍ أَصَابَتْ بَخُورًا فَلاَ تَشْهَدْ مَعَنَا الْعِشَاءَ الآخِرَةَ . (صحيح مسلم 1026
അബൂഹുറൈറ(റ) നിവേദം: നബി(സ) പറഞ്ഞു: ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കൂടെ അവസാ നത്തെ രാത്രി നമസ്കാരത്തിന് പങ്കെടുക്കരുത്.
(മുസ്ലിം : 1026)
സ്ത്രീകളെ പളളിയിൽ നിന്നും തടയ്യൻ വേണ്ടി മുസ്ല്യകണമാരു കൊണ്ട് വരാറുള്ള അയിഷ ഉമ്മ യുടെ ഹദീസ്
ഇബ്നുഹജർ അസ്ഖലാനി(റ) പറയുന്നത് കാണുക:
وَتَمَسَّكَ بَعْضُهُمْ بِقَوْلِ عَائِشَةَ فِي مَنْعِ النِّسَاءِ مُطْلَقًا وَفِيهِ نَظَرٌ ، إِذْ لَا يَتَرَتَّبُ عَلَى ذَلِكَ تَغَيُّرُ الْحُكْمِ لِأَنَّهَا عَلَّقَتْهُ عَلَى شَرْطٍ لَمْ يُوجَدْ بِنَاءً عَلَى ظَنٍّ ظَنَّتْهُ فَقَالَتْ " لَوْ رَأَى لَمَنَعَ " فَيُقَالُ عَلَيْهِ : لَمْ يَرَ وَلَمْ يَمْنَعْ ، فَاسْتَمَرَّ الْحُكْمُ حَتَّى أَنَّ عَائِشَةَ لَمْ تُصَرِّحْ بِالْمَنْعِ وَإِنْ كَانَ كَلَامُهَا يُشْعِرُ بِأَنَّهَا كَانَتْ تَرَى الْمَنْعَ . وَأَيْضًا فَقَدْ عَلِمَ اللَّهُ سُبْحَانَهُ مَا سَيُحْدِثْنَ فَمَا أَوْحَى إِلَى نَبِيِّهِ بِمَنْعِهِنَّ ، وَلَوْ كَانَ مَا أَحْدَثْنَ يَسْتَلْزِمُ مَنْعَهُنَّ مِنَ الْمَسَاجِدِ لَكَانَ مَنْعُهُنَّ مِنْ غَيْرِهَا كَالْأَسْوَاقِ أَوْلَى. وَأَيْضًا فَالْإِحْدَاثُ إِنَّمَا وَقَعَ مِنْ بَعْضِ النِّسَاءِ لَا مِنْ جَمِيعِهِنَّ ، فَإِنْ تَعَيَّنَ الْمَنْعُ فَلْيَكُنْ لِمَنْ أَحْدَثَتْ ، وَالْأَوْلَى أَنْ يُنْظَرَ إِلَى مَا يُخْشَى مِنْهُ الْفَسَادُ فَيُجْتَنَبُ لِإِشَارَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى ذَلِكَ بِمَنْعِ التَّطَيُّبِ وَالزِّينَةِ ، وَكَذَلِكَ التَّقَيُّدُ بِاللَّيْلِ كَمَا سَبَقَ .
സ്ത്രീകളെ പള്ളികളില്‍നിന്ന് നിരുപാധികം തടയുവാൻവേണ്ടി ചിലർ ആഇശ(റ) യുടെ ഈ പ്രസ്താവനയെ പിടികൂടാറൂണ്ട്. ഇത് വിമർശിക്കപ്പെടേണ്ടതാകുന്നു. കാരണം ആ പ്രസ്താവനയുടെ ഫലമായി ഒരു മതവിധിക്ക് മാററം വരുകയില്ല. ഉണ്ടായിട്ടില്ലാത്ത ഒരു നിബന്ധനയോടാണ് ആയിശ(റ) അതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. അവരുടെ ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിൽ,നബി(സ)കണ്ടിരുന്നെങ്കിൽ തടയുമായിരുന്നൂ എന്നാണല്ലോ അവർ പറഞ്ഞത്. അപ്പോൾ ഇപ്രകാരം അതിന്ന് മറുപടി പറയാം, നബി(സ) കണ്ടിട്ടില്ല. തടഞ്ഞിട്ടുമില്ല. അതിനാൽ നബി(സ)യുടെ കാലത്തുണ്ടായ ഒരു മതവിധി ശാശ്വതമായി നിലനിൽക്കും . മാത്രമല്ല, തടയണമെന്ന് അവർക്ക് അഭിപ്രായമുണ്ടെന്ന് അവരുടെ വാക്ക് തോന്നിപ്പിക്കുന്നുണ്ടെങ്കിലും തടയണമെന്ന് ആയിശ(റ)വ്യക്തമായി പറയുന്നുമില്ല. മാത്ര മല്ല സ്ത്രീകൾ പിൽക്കാലത്ത് പുതിയതായി (ഇത്തരത്തിൽ വസ്ത്രവിധാനത്തിലും മറ്റും ഫിത്ന ) ഉണ്ടാക്കുന്നത് അല്ലാഹുവിന്ന് അറിയാമല്ലോ. എന്നിട്ടും അല്ലാഹു നബി(സ)ക്ക് തടയുവാൻ വഹ് യ് നൽകിയിട്ടില്ല. സ്ത്രീകൾ പുതുതായി നിര്മ്മിലക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ അങ്ങാടിപോലെയുള്ളതിൽ നിന്നാണ് ഈ കാരണ ത്താൽ അവരെ ആദ്യം തടയേണ്ടത്. തന്നെയുമല്ല പുതിയ നടപടികൾ ഉണ്ടാക്കൽ ചില സ്ത്രീ കളില്നി്ന്നാണ് സംഭവിക്കുക. എല്ലാ സ്ത്രീകളില്നി്ന്നുമല്ല.അതിനാൽ തടയണമെന്ന് സ്ഥിര പ്പെട്ടാൽ തന്നെ പുതിയ നടപടികൾ ഉണ്ടാക്കുന്നവരെ മാത്രമാണ് തടയേണ്ടത്. അതിനാൽ ഏററവും നല്ലത് ഫിത്ന ഉണ്ടാകുന്ന അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും അതെല്ലാം വെടി യുകയുമാണ് വേണ്ടത്. അലങ്കാരവും സുഗന്ധവസ്തുക്കളും തടഞ്ഞുകൊണ്ട് നബി(സ) അതിലേക്ക് സൂചന നൽകിയിട്ടുമുണ്ട്. അപ്രകാരംതന്നെ മുൻപ് പറഞ്ഞത് പോലെ രാത്രിയിൽ പുറപ്പെടുക എന്നതും ക്‌ശ്രദ്ധിക്കേണ്ടതാണ്. (ഫത്ഹുൽബാരി - 3 – 355)