Sunday, June 30, 2019

മുസ്ലിം സമുദായത്തിന് ശിർക്ക് വരില്ല എന്ന ധാരണ

*മുസ്ലിം സമുദായത്തില് ശിര്ക്ക് വരില്ല എന്ന ധാരണ ശരിയാണോ???* part
======================

1. ഇബ്നു ഹജര്(റഹി) ഇതിന്റെ വിശദീകരണത്തില് പറയുന്നു:

قَوْلُهُ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا أَيْ عَلَى مَجْمُوعِكُمْ لِأَنَّ ذَلِكَ قَدْ وَقَعَ مِنَ الْبَعْضِ
الكتاب: فتح الباري  (3/211)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).


*“അഥവാ സമൂഹം ഒന്നടങ്കം എന്നര്ത്ഥം. കാരണം, ശിര്ക്ക് സമൂഹത്തില് ചിലരില് നിന്ന് സംഭവിച്ചിട്ടുണ്ട്.*


2. അതുപോലെ അദ്ദേഹം മറ്റൊരു സ്ഥലത്ത് പറയുന്നു:
فِيهِ إِنْذَارٌ بِمَا سَيَقَعُ فَوَقَعَ كَمَا قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ


*ഉണ്ടാവാന് പോകുന്ന കാര്യങ്ങളെ കുറിച്ചാണ് നബി (സ) മുന്നറിയിപ്പ് നല്കുന്നത്, അതുപോലെ സംഭവിച്ചിട്ടും ഉണ്ട്.*


അദ്ദേഹം അതിനു താഴെ പറയുന്നു:
وَأَنَّ أَصْحَابَهُ لَا يُشْرِكُونَ بَعْدَهُ فَكَانَ كَذَلِكَ وَوَقَعَ مَا أَنْذَرَ بِهِ مِنَ التَّنَافُسِ فِي الدُّنْيَا


നബി(സ) യ്ക്ക് ശേഷം സഹാബികള് ശിര്ക്ക് ചെയ്യുകയില്ല, അത് അങ്ങനെ തന്നെ ആണ് ഉണ്ടായതും എന്നാല് ദുനിയാവിന്റെ കാര്യത്തില് കിടപിടിക്കുന്ന  സംഭവം പ്രവാചകന് പറഞ്ഞപോലെ സംഭവിചിട്ടും ഉണ്ട്.

കാരണം, നബി(സ്വ)പറഞ്ഞത് “അലൈകും” എന്നാണ്. സ്വഹാബത്ത് നബി(സ്വ)യുടെ കാലശേഷം ഒരിക്കലും ശിര്ക്ക് ചെയ്യില്ല.”
(ഫത്ഹുല്ബാരി 3/211, 6/614)


3. ഇതേ ആശയം തന്നെ ഇമാം നവവി (റ) ഈ ഹദീസിനെ വിവരിച്ചുകൊണ്ട് പറഞ്ഞതായും കാണാം:

وَفِي هَذَا الْحَدِيثِ مُعْجِزَاتٌ لِرَسُولِ اللَّهِ صَلَّى اللَّهُ عليه سلم فَإِنَّ مَعْنَاهُ الْإِخْبَارُ بِأَنَّ أُمَّتَهُ تَمْلِكُ خَزَائِنَ الْأَرْضِ وَقَدْ وَقَعَ ذَلِكَ وَأَنَّهَا لَا تَرْتَدُّ جُمْلَةً وَقَدْ عَصَمَهَا اللَّهُ تَعَالَى مِنْ ذَلِكَ وَأَنَّهَا تَتَنَافَسُ فِي الدُّنْيَا وَقَدْ وَقَعَ كُلُّ ذَلِكَ
الكتاب: المنهاج شرح صحيح مسلم بن الحجاج (15/59)
النووي، أبو زكريا (631 - 676هـ، 1234- 1278م).


 *"ഈ ഉമ്മത്ത് ഒന്നടങ്കം ശിര്ക്കിലേക്ക് പോകുകയില്ല അതില് നിന്നും അള്ളാഹു ഉമ്മത്തിനെ രക്ഷിച്ചിട്ടുണ്ട്."*


4. ഇനി പ്രവാചകന്റെ മറ്റൊരു ഹദീസ് കൂടി പരിശോധിക്കാം...

« لا يذهب الليل والنهار حتى تعبد اللات والعزى »
صحيح مسلم
 2907

*"ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നത് വരെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല.." *
അതായത് അന്ത്യ നാളിന്റെ ലക്ഷണമാണ് ശിര്ക്ക് സംഭവിക്കുക എന്ന് മുത്ത് റസൂല് പറയുന്നു...

*അപ്പൊ പ്രവാചകന്റെ സമുദായത്തില് ശിര്ക്ക് വരും എന്ന സൂചനയാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്.*


5. പ്രവാചകന് (സ) പറയുന്നു:

 عَنْ أَبِي سَعِيدٍ الخُدْرِيِّ، عَنِ النَّبِيِّ -ﷺ-، قَالَ: «لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ، شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ»، قُلْنَا: يَا رَسُولَ اللَّهِ، اليَهُودُ وَالنَّصَارَى؟ قَالَ: «فَمَنْ»

അബൂ സഈദ് അല്-ഖുദ്രി നിവേദനം:
നബി –ﷺ– പറഞ്ഞു: *“നിങ്ങള്ക്ക് മുന്പുള്ളവരുടെ ചര്യ നിങ്ങള് പിന്പറ്റുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. അവര് ഒരു ഉടുമ്പിന് മാളത്തില് പ്രവേശിച്ചാല് നിങ്ങള് അവരെ അതിലും പിന്പറ്റും.”*

 ഞങ്ങള് പറഞ്ഞു: *“അല്ലാഹുവിന്റെ റസൂലേ! യഹൂദ-നസ്വ്റാനികളെയോ?”* അവിടുന്ന് പറഞ്ഞു: *“മറ്റാരാണു പിന്നെ?” *
(ബുഖാരി: 7320, മുസ്ലിം: 2669)


6.
 عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ– «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»

ഥൗബാന് –رضي الله عنه– നിവേദനം:
നബി –ﷺ– പറഞ്ഞു: *“എന്റെ സമുദായത്തില് പെട്ട ചില ഗോത്രക്കാര് മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്റെ സമുദായത്തില് പെട്ട ചിലര് വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള് സംഭവിക്കുകയില്ല.”*
(അബൂദാവൂദ്: 4254).


7.
 عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لَا تَقُومُ السَّاعَةُ حَتَّى تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ عَلَى ذِي الْخَلَصَةِ.
روى البخاري (7116) ومسلم (2906)

നബി(സ) പറഞ്ഞു: *അന്ത്യദിനം സംഭവിക്കുകയില്ല. ദൗസ് ഗോത്രത്തിലെ സ്ത്രീകള് ദില്ഖലസ വിഗ്രഹത്തിന്റെ ചുറ്റും പ്രദക്ഷിണം ചെയ്യുന്നത്വരെ. ദുല്ഖസ്ല എന്നത്ജാഹിലിയ്യ കാലത്ത് ദൗസ് ഗോത്രത്തിന്റെ മൂര്ത്തിയായിരുന്നു.*
 (ഇബ്നു ഹിബ്ബാന്)


8. അതുപോലെ തന്നെ അള്ളാഹു നമ്മെ പടിപിച്ച ഒരു ദുഅ കൂടി ശ്രധേയം ആണ്:

رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ

*അല്ലാഹുവേ ഞങ്ങള്ക്ക് ഹിദായത്ത് തന്നതിന് ശേഷം ഞങ്ങളുടെ ഹൃദയത്തെ നീ തെറ്റിച്ചു കളയല്ലേ.*


وحَدَّثَنِي  أَبُو أَيُّوبَ الْغَيْلَانِيُّ سُلَيْمَانُ بْنُ عُبَيْدِ اللَّهِ وَحَجَّاجُ بْنُ الشَّاعِرِ ، قَالَا : حَدَّثَنَا  عَبْدُ الْمَلِكِ بْنُ عَمْرٍو ، حَدَّثَنَا قُرَّةُ ، عَنْ أَبِي الزُّبَيْرِ ، حَدَّثَنَا  جَابِرُ بْنُ عَبْدِ اللَّهِ  ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : "  مَنْ لَقِيَ اللَّهَ ، لَا يُشْرِكُ بِهِ شَيْئًا ، دَخَلَ الْجَنَّةَ ، وَمَنْ لَقِيَهُ ، يُشْرِكُ بِهِ ، دَخَلَ النَّارَ

*ശിര്ക്ക് ചെയ്യാത്ത ഒരുവന് അല്ലാഹുവിനെ കണ്ടു മുട്ടിയാല് അവന് സ്വര്ഗ്ഗത്തില് പ്രവേശിക്കും*


കൂടാതെ ശിര്ക്ക് വരുന്നതിനെ കുറിച്ച് തികഞ്ഞ ജാഗ്രത കൈകൊള്ളാന് ഉമ്മത്തിന് നബി(സ്വ) നിര്ദേശം നല്കിയിട്ടുണ്ട്.


9. അവിടുന്ന് പറഞ്ഞു:

*“സ്വഫക്ക് മുകളില് ഉറുമ്പരിക്കുന്നതിനേക്കാള് ഗോപ്യമാണ് എന്റെ ഉമ്മത്തില് ശിര്ക്ക്”* (സ്വഹീഹുല് ജാമിഅ്: 3730)


10. വളരെ ഗോപ്യമായി കടന്നു വരാന് സാധ്യതയുള്ള ഈ മഹാമാരിയില് നിന്ന് അല്ലാഹുവിനോട് കാവലിനെ തേടാനും ഒരു വിശ്വാസി നിര്ദേശിക്കപ്പെട്ടിട്ടുണ്ട്. നബി(സ്വ) പഠിപ്പിച്ച ഒരു പ്രാര്ത്ഥന നോക്കൂ:


 اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ ، وَأَسْتَغْفِرُكَ لما لا أعلم
*“അല്ലാഹുമ്മ ഇന്നീ അഊദുബിക അന് ഉശ്രിക ബിക വ അന അഅ്ലം വ അസ്ത്അ്ഫിറുക ലിമാ ലാ അഅ്ലം.”*
(സ്വഹീഹുല് ജാമിഅ് 3731)

(അല്ലാഹുവേ! ഞാന് അറിഞ്ഞു കൊണ്ട് നിന്നില് ശിര്ക്കു ചെയ്യുന്നതില് നിന്ന് ഞാന് നിന്നോട് രക്ഷ തേടുന്നു. ഞാന് അറിയാതെ (സംഭവിച്ച ശിര്ക്കില് നിന്ന്) ഞാന് നിന്നോട് പൊറുക്കലിനെ തേടുന്നു.)

11.

حَدَّثَنا أَبُو بَكْرِ بْنُ أَبِي شَيْبَةَ ،  وأَبُو كُرَيْبٍ , وَاللَّفْظُ لِأَبِي كُرَيْبٍ ، قَالَا : حَدَّثَنَا أَبُو مُعَاوِيَةَ  ، عَنِ الأَعْمَشِ ، عَنْ أَبِي صَالِحٍ ، عَنْ أَبِي هُرَيْرَةَ  ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "  لِكُلِّ نَبِيٍّ دَعْوَةٌ  مُسْتَجَابَةٌ ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ ، وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ ، فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ ، مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا


മഹാനായ അബൂ ഹുറൈറ വിൽ നിന്നും നിവേദനം.
നബി പറഞ്ഞു :
*“ എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുമെന്നുറപ്പ് കൊടുത്ത ഒരു പ്രാർത്ഥനയുണ്ട്.* അവരെല്ലാം അത് നേരത്തെതന്നെ ഉപയോഗിച്ചുകഴിഞ്ഞു. എന്നാൽ ഞാൻ, ഉത്തരം കിട്ടുമെന്നുറപ്പുള്ള ഈ ദുആ എന്റെ ഉമ്മത്തിന്റെ ശുപാർശക്കായി മാറ്റി വെച്ചിരിക്കുകയാണ് *"അല്ലാഹുവില് ഒന്നിനെയും പങ്ക് ചേര്ക്കാതെ മരണപ്പെട്ട ആളുകള്ക്"*
(ബുഖാരി, മുസ്ലിം )


12.

 حَدَّثَنَا مُسَدَّدٌ قَالَ حَدَّثَنَا مُعْتَمِرٌ قَالَ سَمِعْتُ أَبِي قَالَ سَمِعْتُ أَنَسَ بْنَ مَالِكٍ قَالَ ذُكِرَ لِي أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِمُعَاذِ بْنِ جَبَلٍ مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ قَالَ أَلَا أُبَشِّرُ النَّاسَ قَالَ لَا إِنِّي أَخَافُ أَنْ يَتَّكِلُوا


മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹുവിനോട് ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :  *ശിർക്ക് ചെയ്യാത്ത അവസ്ഥയിൽ ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.* അപ്പോൾ മുആദ് ബ്നു  ജബൽ റദിയല്ലാഹു അന്ഹു റസൂലിനോട് ചോദിച്ചു : ഞാൻ ഇത് ജനങ്ങൾക്ക് സന്തോഷ വാർത്തയായി അറിയിക്കട്ടെയോ ?

അപ്പോൾ നബി പറഞ്ഞു: ജനങ്ങൾ അതിൽ മാത്രം ( മറ്റു അമലുകൾ ചെയ്യാതെ) ആശ്രയിച്ചാലോ എന്ന് ഞാൻ ഭയക്കുന്നു.
(ബുഖാരി ,കിതാബുൽ ഇൽമ് )

13.

وعن ابن عباس، رضي الله عنهما، قال: سمعت رسول الله، صلى الله عليه وسلم، يقول:  "ما من رجل مسلم يموت فيقوم على جنازته أربعون رجلاً لا يشركون بالله شيئاً إلا شفعهم الله فيه". ((رواه مسلم)).


"ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ)പറഞ്ഞു: *“ഒരു മുസ്ലിം മരണപ്പെടുകയും ശിര്ക്ക് ചെയ്യാത്ത നാല്പതു പേര് അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്* അവരുടെ ശുപാര്ശ അയാളുടെ വിഷയത്തില് സ്വീകരിക്കപ്പെടാതിരിക്കില്ല.”
(മുസ്ലിം - 933)



14.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِذَا قَالَ الرَّجُلُ لأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهِ أَحَدُهُمَا ‏"‏‏.‏ وَقَالَ عِكْرِمَةُ بْنُ عَمَّارٍ عَنْ يَحْيَى، عَنْ عَبْدِ اللَّهِ بْنِ يَزِيدَ، سَمِعَ أَبَا سَلَمَةَ، سَمِعَ أَبَا هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم‏.‏

അബൂ ഹുറൈറ(റ) ഉദ്ധരിച്ച ഒരു ഹദീസ് കാണുക. നബി(സ്വ) പറഞ്ഞു: *“ഒരാള് തന്റെ സഹോദരനെ ഓ കാഫിര് എന്ന് പറഞ്ഞാല്* അത് രണ്ടിലൊരാള്ക്ക് നിര്ബന്ധമായിത്തീരുന്നതാണ്.”
(ബുഖാരി: 6103)


ഇതിനെ വിശദീകരിച്ച് ഇബ്നു ഹജര് അസ്ഖലാനി എഴുതുന്നത് കാണുക: *“ആ വിളിക്കപ്പെട്ട വ്യക്തി ശറഇയ്യായ കാരണങ്ങളാല് കാഫിറാണെങ്കില് അയാള് പറഞ്ഞത് ശരിയാവും. ആ പറഞ്ഞത് പറയപ്പെട്ടവനിലേക്ക് മടങ്ങും. അതേ സമയം പറയപ്പെട്ടവന് അങ്ങനെയല്ലെങ്കില് ആ വിളിച്ചതിന്റെ പാപവും ദോഷവും പറഞ്ഞവനിലേക്ക് തന്നെ മടങ്ങും.”*
 (ഫത്ഹുല് ബാരി: 13/536)


ശിര്ക്ക് മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്ന വഴികള് വിത്യസ്തവും വിവിധവുമാണ്.

ഒരിക്കലും നിനച്ചിരിക്കാത്തതും കണക്കു കൂട്ടാത്തതുമായ വഴികളിലുടെ അത് കടന്നു വരുമ്പോള് നമ്മുടെ ഇബാദത്തുകള് നിഷ്ഫലമായിതീരുന്നു.

അതിനാല് തന്നെ, നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ശിര്ക്കിനെക്കുറിച്ചു ശക്തമായി താക്കീത് ചെയ്തു.

ശിര്ക്ക് കടന്നു വരാന് സാധ്യതയുള്ള മുഴുവന് പഴുതുകളും ഭദ്രമായി അടച്ചു ശിര്ക്ക് കടന്നു വരാന് വളരെ കുടുതല് സാധ്യതയുള്ള ഒരു വഴിയാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്.

ഒരു സത്യവിശ്വാസിയുടെ ഇബാദതുകള് ഖബറുകളുമായി സമ്മേളിക്കാനുള്ള ഒരവസരവും ഇസ്ലാം നിലനിര്ത്തിയിട്ടില്ല.

മരണാസന്നനായ റസുല് സല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു

 " لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد"

*ജൂതന്മാരെയും നസാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്, അവരുടെ പ്രവാചകന്മാരുടെ ഖബറിടങ്ങള് ആരാധന സ്ഥലങ്ങളായി സ്വീകരിച്ചു "*
(ബുഖാരി-മുസ്ലിം)

ഖബറുകള് ആരാധനാ കേന്ദ്രങ്ങള് ആക്കാന് പാടില്ല.

അതിന്റെ അടുത്ത് വെച്ച് ഇബാദതുകള് അനുഷ്ടിക്കാന് പാടില്ല.

ഇത് ശറഇന്റെ കല്പനയാണ്.

ശിര്ക്ക് കടന്നു വരാനുള്ള വഴി അടക്കലാണ് ഖബറുകള് ഒരു ചാണില് കുടുതല് ഉയര്ത്താന് പാടില്ലെന്നാണ് പ്രവാചക കല്പന.


*പക്ഷെ ഈ കല്പ്പനകളെയൊക്കെ കാറ്റില് പറത്തി ദുര്ന്യായങ്ങലുമായി പുരോഹിദ വര്ഗ്ഗം പാപപ്പെട്ട മുസ്ലിം സമുദായത്തെ ശിര്ക്കിലേക്ക് നയിക്കുകയാണ്.*

ഇത്തരക്കാരുടെ ശര്റില് നിന്നും അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ..... ആമീന്.

1 comment:

  1. വളരെ ഉപകാരപ്രദമായ content... അല്ലാഹു സ്വീകരിക്കട്ടെ....

    ReplyDelete