Thursday, January 25, 2018


ഈസാനബി ഇറങ്ങി വരും ... ശിര്‍ക്കന്‍മാരായ ഇസ്തിഗാസാ വാദികളുടെ പുല്‍ക്കൊടികള്‍

അന്ത്യനാളില്‍  ഈസാനബി  ഇറങ്ങി വരും ........
ശിര്‍ക്കന്‍മാരായ ഇസ്തിഗാസാ വാദികളുടെ പുല്‍ക്കൊടികള്‍

അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാന്‍ മുസ്ലിയാക്കന്മാര്‍  ഗവേഷണം  ചെയ്ത്  ദുര്‍വ്യഖ്യാനിക്കുന്ന ഒരു ഹദീസ് കാണുക :

അബുയഅലാ(റ) (ഹി: 210-307-ക്രി : 826-919) അദ്ദേഹം മുസ്നദിൽ ഉദ്ദരിച്ച ഒരു ഹദീസിൽ (നമ്പര് : 6449) ഇങ്ങനെ കാണാം.

ﺣَﺪَّﺛَﻨَﺎ ﺃَﺣْﻤَﺪُ ﺑْﻦُ ﻋِﻴﺴَﻰ ، ﺣَﺪَّﺛَﻨَﺎ ﺍﺑْﻦُ ﻭَﻫْﺐٍ ، ﻋَﻦْ ﺃَﺑِﻲ ﺻَﺨْﺮٍ ، ﺃَﻥَّ ﺳَﻌِﻴﺪًﺍ ﺍﻟْﻤَﻘْﺒُﺮِﻱَّ ﺃَﺧْﺒَﺮَﻩُ ، ﺃَﻧَّﻪُ ﺳَﻤِﻊَ ﺃَﺑَﺎ ﻫُﺮَﻳْﺮَﺓَ ، ﻳَﻘُﻮﻝُ : ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ، ﻳَﻘُﻮﻝُ : ﻭَﺍﻟَّﺬِﻱ ﻧَﻔْﺲُ ﺃَﺑِﻲ ﺍﻟْﻘَﺎﺳِﻢِ ﺑِﻴَﺪِﻩِ ، ﻟَﻴَﻨْﺰِﻟَﻦَّ ﻋِﻴﺴَﻰ ﺍﺑْﻦُﻣَﺮْﻳَﻢَ ﺇِﻣَﺎﻣًﺎ ﻣُﻘْﺴِﻄًﺎ ﻭَﺣَﻜَﻤًﺎ ﻋَﺪْﻻ ، ﻓَﻠَﻴَﻜْﺴِﺮَﻥَّ ﺍﻟﺼَّﻠِﻴﺐَ ، ﻭَﻟَﻴَﻘْﺘُﻠَﻦَّ ﺍﻟْﺨِﻨْﺰِﻳﺮَ ، ﻭَﻟَﻴُﺼْﻠِﺤَﻦَّ ﺫَﺍﺕَ ﺍﻟْﺒَﻴْﻦِ ، ﻭَﻟَﻴُﺬْﻫِﺒَﻦَّ ﺍﻟﺸَّﺤْﻨَﺎﺀَ ، ﻭَﻟَﻴُﻌْﺮَﺿَﻦَّ ﻋَﻠَﻴْﻪِ ﺍﻟْﻤَﺎﻝُ ﻓَﻼ ﻳَﻘْﺒَﻠُﻪُ ، ﺛُﻢَّ ﻟَﺌِﻦْ ﻗَﺎﻡَ ﻋَﻠَﻰ ﻗَﺒْﺮِﻱ ، ﻓَﻘَﺎﻝَ : ﻳَﺎ ﻣُﺤَﻤَّﺪُ ﻷُﺟِﻴﺒَﻨَّﻪُ " .


അബുഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. "അബുൽഖാസിമി(റ) ന്റെ ആത്മാവ് ആരുടെ
അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം ഈസബ്നുമർയം(റ) നീതിമാനായ  ഇമാമും നീതിപുലർത്തുന്ന വിധികർത്താവുമായി ഇറങ്ങിവരും   തുടർന്നദ്ദേഹം കുരിശ് തകർക്കുകയും  പന്നിയെ കൊല്ലുകയും ആളുകൾക്കിടയിൽ  മസ്വലഹത്തുണ്ടാക്കുകയും ശത്രുതയും
വിദ്വേഷവും ഇല്ലാതാക്കുകയും ചെയ്യും.  അദ്ദേഹത്തിനു നല്കുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കുകയില്ല. പിന്നെ അദ്ദേഹം എന്റെ ഖബ്റിങ്കൽ വന്ന് നന്ന് "യാമുഹമ്മദ്"  എന്നുവിളിച്ചാൽ ഞാനദ്ദേഹത്തിന്  ഉത്തരം നല്കും തീർച്ച". (മുസ്നദു
അബീയഅലാ: 13/331).
ഹാഫിള് ഇബ്നുഹജറുൽ അസ്ഖലാനി(റ) "അൽ മത്വാലിബുൽആലിയ" - 13-13-ലും (നമ്പർ  4628) ഹാഫിള് നൂറുദ്ദീൻ ഹയ്സമീ(റ)
"മജ്മഉസ്സവാദ്" (3/483)-ലും നാസിറുദ്ദീൻ  അൽബാനി " അസ്സില്സിലത്ത് സ്സ്വഹീഹ:" (27733) ലും ഈ ഹദീസ്  കാണാവുന്നതാണ്.
പ്രസ്തുത ഹദീസ ഉദ്ദരിച്ച ശേഷം ഹയ്സമീ  (റ) പറയുന്നു:
ﻫﻮ ﻓﻲ ﺍﻟﺼﺤﻴﺢ ﺑﺎﺧﺘﺼﺎﺭ،ﺭﻭﺍﻩ ﺃﺑﻮ ﻳﻌﻠﻰ ﻭﺭﺟﺎﻟﻪ ﺭﺟﺎﻝ  ﺍﻟﺼﺤﻴﺢ.

ഈ ഹദീസ് സംക്ഷിപ്തമായിസ്വഹീയിലുണ്ട്. അബുയഅലാ(റ) അതുദ്ദരിച്ചിട്ടുണ്ട്. അതിന്റെ നിവേദകർ  സ്വഹീഹിന്റെ നിവേദകറാണ്.
അൽബാനിയും ഈ ഹദീസ്  പ്രബലമാണെന്ന് പ്രസ്തപിച്ചിട്ടുണ്ട്. (അസ്സില്സിലത്ത് സ്സ്വഹീഹ: 6/524)    കാണുക.

അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാന്‍  ഈ ഹദീസില്‍ വല്ല തെളിവും ഉണ്ടോ ..? നമുക്ക് പരിശോധിക്കാം ..

حديث مرفوع) حَدَّثَنَا أَحْمَدُ بْنُ عِيسَى ، حَدَّثَنَا ابْنُ وَهْبٍ ، عَنْ أَبِي صَخْرٍ ، أَنَّ سَعِيدًا الْمَقْبُرِيَّ أَخْبَرَهُ ، أَنَّهُ سَمِعَ أَبَا هُرَيْرَةَ ، يَقُولُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " وَالَّذِي نَفْسُ أَبِي الْقَاسِمِ بِيَدِهِ ، لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ إِمَامًا مُقْسِطًا وَحَكَمًا عَدْلا ، فَلَيَكْسِرَنَّ الصَّلِيبَ ، وَلَيَقْتُلَنَّ الْخِنْزِيرَ ، وَلَيُصْلِحَنَّ ذَاتَ الْبَيْنِ ، وَلَيُذْهِبَنَّ الشَّحْنَاءَ ، وَلَيُعْرَضَنَّ عَلَيْهِ الْمَالُ فَلا يَقْبَلُهُ ، ثُمَّ لَئِنْ قَامَ عَلَى قَبْرِي ، فَقَالَ : يَا مُحَمَّدُ لأُجِيبَنَّهُ "  


ഇതാണ്  അബൂയഅല (റ)യുടെ  മുസ് നദില്‍  വന്നിട്ടുള്ള  ഹദീസ് ..
ഇതില്‍  “യാ  മുഹമ്മത്  എന്ന്  വിളിക്കും  നബി (സ) ഉത്തരം ചെയ്യും”  എന്നല്ലാതെ  എന്താണ് ഈസാനബി  (അ) ചോദിക്കുന്നതെന്നോ   എന്താണ് മുഹമ്മത് നബി (സ)  അതിന്  പറയുന്ന  മറുപടി  എന്താണെന്നോ  ഈ  ഹദീസില്‍  ഇല്ല . അപ്പോള്‍  വിഷയം അവ്യക്തമാണ് . അപ്പോള്‍  എന്താണ്  അഹ്ലുസ്സുന്നയുടെ  ഉലമാക്കള്‍  പഠിപ്പിക്കുന്നത് ..?  ഈ സംഭവം  സംബന്ധിയായി  വന്നിട്ടുള്ള വേറെ വല്ല ഹദീസുകളും   ഉണ്ടോയെന്ന്  പരിശോധിക്കും ..
        അവിടെ  നമ്മള്‍  താഴെ  കൊടുക്കുന്ന  ഹദീസുകള്‍  കാണുന്നു .                      


ഹാകിമിന്റെ  മുസ്താദ് റഖില്‍ ഉള്ള  ഹദീസ്                      
الإمام

No comments:

Post a Comment